പേജുകള്‍‌

പേജുകള്‍‌

വെള്ളിയാഴ്‌ച, മേയ് 11, 2012

മട്ടന്നൂര്‍ ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ 3 ദിവസത്തെ പരിശിലന പരിപാടി 14.5.2012 നു ജി.യു.പി.സ്ക്കൂള്‍ ,മട്ടന്നൂരില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കണമെന്ന്  എ .ഇ .ഒ  അറിയിക്കുന്നു. 

വെള്ളിയാഴ്‌ച, മേയ് 04, 2012

അറിയിപ്പ്

എല്ലാ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്...
1. മട്ടന്നൂര്‍  ഉപജില്ലയിലെ എല്ലാ സൊസൈറ്റികളിലും പാഠപുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്.അവ സൊസൈറ്റികളില്‍ നിന്നും എടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
2.ഓരോ വിദ്യാലയത്തില്‍ നിന്നും  പാഠപുസ്തകങ്ങള്‍ക്കായി നല്‍കിയ ഇന്‍ഡന്‍ഡ്-കിട്ടിയ പുസ്തകങ്ങള്‍-കിട്ടാനുള്ള പുസ്തകങ്ങള്‍ എന്ന രീതിയിലുള്ള (ക്ലാസ്സ് തിരിച്ച്) ലിസ്റ്റ് 2012 മെയ് 8 നുള്ളില്‍ എ.ഇ.ഒ.ഓഫീസില്‍ എത്തിക്കേണ്ടതാണ്.
3.ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തതിന്റെ ‘കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ‘
2012 മെയ് 14 നുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു
.

ബുധനാഴ്‌ച, മേയ് 02, 2012

Free Text book supply Inauguration

സൌജന്യപാഠപുസ്തക വിതരണം2012-13 വര്‍ഷത്തെ സൌജന്യപാഠപുസ്തകവിതരണത്തിന്റെ മട്ടന്നൂര്‍  സബ്ജില്ലാതല ഉദ്ഘാടനം കണ്ടംകുന്ന് ഗവ.എല്‍ .പി.സ്കൂളില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി കരിപ്പായി നിര്‍വ്വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ.വി.ജോസ് അദ്ധ്യക്ഷത വഹിച്ചു.ശ്രീ ആര്‍.കെ.സുധാകരന്‍,ശ്രീ എ.പി.ഫല്‍ഗുനന്‍,പി.എം.അംബുജാക്ഷന്‍,ശ്രീ ഒ.ഗംഗാധരന്‍,ശ്രീ കെ.ഐ.രമേശന്‍,വാസുമാസ്റ്റര്‍,കെ.സജീവന്‍,ശ്രീമതി സജിത,പി.എ.സുരേശന്‍ എന്നിവര്‍ സംസാരിച്ചു.


























ചൊവ്വാഴ്ച, മേയ് 01, 2012

WELCOME

ALL TEACHERS AND STUDENTS ARE WELCOME TO THE INAUGURATION -SUPPLY OF BOOKS ON 2/5/2012 AT GLPS,KANDAMKUNNU